കുവൈത്ത്: കുവൈത്തില്‍ ഇനി മുതല്‍ മാനേജര്‍ തസ്തിക മുതല്‍ മുകളിലോട്ട് ജോലി ചെയ്യുവാന്‍ ഡിഗ്രി വിദ്യാഭ്യാസം വേണമെന്ന് നിര്‍ബന്ധമാക്കി. ജനുവരി ഒന്നു മുതലായിരിക്കും നിയമം പ്രാബല്യത്തില്‍ വരുന്നത്. ഡിഗ്രി വിദ്യാഭ്യാസം ഇല്ലാത്തവര്‍ക്ക് ഇനി മുതല്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്നും കുവൈത്ത് ഗവണ്മെന്റ് അറിയിച്ചു. ഏതെങ്കിലും അംഗീകൃത സര്‍വ്വകകലാശാലകളില്‍ നിന്നുള്ള ഡിഗ്രിയാണ് മിനിനം വിദ്യാഭ്യാസ യോഗ്യത.
2011 നു മുന്നേ ഈ തസ്തികകളിലേക്ക് ജോലിക്കു പ്രവേശിച്ചവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കും. അതിനു ശേഷം ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുകയുള്ളു.
മിക്ക സ്വകാര്യ സ്ഥാപനങ്ങളും ഇതിനായുള്ള പരിശോധനകള്‍ നടത്തി വരികയാണ്. ഈ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മിനിമം വിദ്യാഭ്യാസ യോഗ്യതയില്ലെങ്കില്‍ അവരെ പിആര്‍ പോലുള്ള തസ്തികകളിലേക്കു മാറ്റുകയാണ്. ഇതില്‍ താത്പര്യമില്ലാത്തവര്‍ ജോലി ഉപേക്ഷിച്ച് നാടുവിടുകയും ചെയ്യുന്നുണ്ട്.

This post have 0 komentar
EmoticonEmoticon