ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ നിര്‍ഭയ സംഭവം നടന്ന് 6 വര്‍ഷം തികയുന്ന ദിവസം ഡെല്‍ഹിയില്‍ 9 വയസ്സുകാരിയെ അയല്‍ക്കാരനായ 28 വയസ്സുകാരന്‍ പീഡിപ്പിച്ച വാര്‍ത്ത പുറത്തു വന്നു. ഡെല്‍ഹിയിലെ സമയ്പൂരിലാണ് സംഭവം നടന്നത്.
വീടിനു പുറത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയെ വീടിനുള്ളിലേക്കു കൂട്ടിക്കൊണ്ടുപോയി അയല്‍ക്കാരന്‍ പീഡിപ്പിക്കുകയായിരുന്നു. ഇയാളുടെ ഭാര്യയും കുഞ്ഞും വീടിനുള്ളില്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ സംഭവം അറിഞ്ഞില്ല. കരഞ്ഞു കൊണ്ടു വന്ന പെണ്‍കുട്ടി പറഞ്ഞിട്ടാണ് കുട്ടിയുടെ വീട്ടുകാര്‍ സംഭവം അറിഞ്ഞത്.
പക്ഷെ അപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു.
ഇയാളും ഭാര്യയും ഏതാനും മാസങ്ങള്‍ പ്രായമായ കുഞ്ഞും അവിടെ താമസമായിട്ട് കുറച്ചു മാസങ്ങളേ ആയുള്ളു. പീഡനത്തിനിരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിക്കു വേണ്ടി തിരച്ചില്‍ നടന്നു കൊണ്ടിരിക്കുകയാണെന്ന് ഡെല്‍ഹി പോലീസ് പറഞ്ഞു

This post have 0 komentar
EmoticonEmoticon