ads

banner

Monday, 17 December 2018

author photo

 തൃശ്ശൂര്‍: ഇന്ത്യയിലെ തീണ്ടികളില്‍ ഇനി മുതല്‍ ക്യാപ്റ്റന്‍മാര്‍ ഉണ്ടാകും. തീവണ്ടികളുടെ മുഴുവന്‍ ഉത്തരവാദിത്വങ്ങളും ഇനി മുതല്‍ ക്യാപ്റ്റനായിരിക്കും ടിക്കറ്റ് റിസര്‍വ് ചെയ്യുന്ന യാത്രക്കാര്‍ക്ക ട്രെയിനിലെ ക്യാപ്റ്റന്റെ നമ്പര്‍ കൈമാറും. ട്രെയിനിലെ യാത്രക്ക് ഏതു തരത്തിലുള്ള അസൗകര്യം നേരിട്ടാലും ക്യാപ്റ്റനോടു പരാതി രറയാവുന്നതാണ്.

ദക്ഷിണറെയില്‍വേയിലെ 6 തീണ്ടികളില്‍ പരീക്ഷണാടിസ്ഥീനത്തില്‍ നടപ്പിലാക്കിയ ഈ പദ്ധതി വിജയകരമായിരുന്നു. അതിനെ തുടര്‍ന്നാണ് രാജ്യത്തെ എല്ലാ ട്രെയിനുകളിലും ക്യാപ്റ്റനെ കൊണ്ടു വരാന്‍ റെയില്‍വേ തീരുമാനിച്ചത്. ട്രെയിന്‍ യാത്രാ സേവനങ്ങളില്‍ അനുഭവപ്പെടുന്ന ഏതൊരു പ്രശ്‌നത്തിനും വണ്ടിക്കകത്തു വെച്ചു തന്നെ പരിഹാരമുണ്ടാക്കുക എന്ന ഉദ്ദേശമാണ് റെയില്‍വേയുടെ ഈ തീരുമാനത്തിനു പിന്നില്‍.

ഏറ്റവും മുതിര്ന്ന ടിടിഒ ആയിരിക്കും ഒരു ട്രെയിനിലെ ക്യാപ്റ്റന്‍. ഇദ്ദേഹത്തിനു പ്രത്യേകം യൂനിഫോമും എസി കംപാര്‍ട്ട്‌മെന്റില്‍ ഒരു സീറ്റും ഉണ്ടായിരിക്കും. ദീര്‍ഘദൂര ട്രെയിനുകളിലായിരിക്കും ആദ്യം ഈ സേവനം ഉണ്ടാവുക.


 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement