കൊച്ചി: കൊച്ചി ബ്യൂട്ടിപാര്‍ലറിനു നേരെയുണ്ടായ വെടിവെപ്പില്‍ തുടര്‍ അന്വേഷണത്തിനായി ബ്യൂട്ടിപാര്‍ലര്‍ ഉടമയായ നടി ലീന മരിയ പോളിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാന്‍ പോലീസ് തയ്യാറെടുത്തിരുന്നു. എന്നാല്‍ ഇതുവരെയും ഹാജരാകാത്ത സാഹചര്യത്തിലാണ് പോലീസ് നടപടി കടുപ്പിച്ചു. അന്വേഷണം മുന്നോട്ട് പോകണമെങ്കില്‍ ലീന മരിയ പോളിന്റെ മൊഴി നിര്‍ണായകമാണ്. ലീന മരിയ പോളിന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തലൂടെ മാത്രമെ സംഭവത്തിന്റെ ചുരുളഴിക്കാന്‍ കഴിയൂ എന്ന നിലപാടിലാണ് പോലീസ്.
ഞായറാഴ്ച ലീനയോട് എത്താന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിയിരുന്നില്ല. തിങ്കളാഴ്ച എത്താമെന്ന് പറഞ്ഞിരുന്നെങ്കിലും എത്താന്‍ സാധ്യതയില്ലെന്ന് വ്യക്തമായതോടെയാണ് പോലീസ് വിളിച്ചുവരുത്താന്‍ തയ്യാറെടുക്കുന്നത്. നോട്ടീസ് നല്‍കി വിളിച്ചുവരുത്താനാണ് പോലീസിന്റെ നീക്കം.
വെടിവയ്പ്പിന് പിന്നിലെ ഉദ്ദേശം പേടിപ്പെടുത്തുക എന്നത് മാത്രമാണ് അതുകൊണ്ട് അധോലോകമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് കരുതുന്നില്ല. അന്വേഷണമായി സഹകരിക്കുന്ന നിലപാട് സംഭവത്തിനുശേഷം രണ്ടു ദിവസം കഴിഞ്ഞിട്ടും ലീന മരിയ പോള്‍ എടുത്തിട്ടില്ല. അതും സംശയത്തോടെയാണ് പോലീസ് കാണുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon