ആലപ്പുഴ: ആലപ്പുഴ പുളിങ്കുന്ന് ജങ്കാര്‍ കടവില്‍ ഐസ്‌ക്രീം കടയില്‍ പുലര്‍ച്ചെ അഞ്ചു മണിക്ക് പൊട്ടിത്തെറി നടന്നു. പൊട്ടിത്തെറിയില്‍ കടയുടെ ഷട്ടറുകളും ഭിത്തിയും തകര്‍ന്നു. ഇതിനോട് ചേര്‍ന്നുള്ള ബേക്കറി കടയിലും നാശനഷ്ടങ്ങള്‍ ഉണ്ടായി.
പുളിങ്കുന്നു പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. അതേസമയം അസ്വാഭാവികമായി ഒന്നുമില്ലെന്നും വലിയ ഫ്രീസറുകള്‍ പൊട്ടിത്തെറിക്കുകയാണ് ഉണ്ടായതെന്നുമാണ് പ്രാഥമിക വിവരം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon