കൊച്ചി: താത്ക്കാലിക കണ്ടക്ടര്‍മാരുടെ പിരിച്ചുവിടല്‍ നടപടികളില്‍ കോടതി അവിശ്വാസം രേഖപ്പെടുത്തി. രണ്ടു ദിവസത്തിനകം പുതിയ നിയമനം വേണമെന്നും കോടിതി ഉത്തരവിട്ടു. താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതായുള്ള സത്യവാങ്മൂലം കെഎസ്ആര്‍ടിസി സമര്‍പ്പിച്ചപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.
പിരിച്ചു വിട്ട എംപാനല്‍ ജീനക്കാര്‍ക്ക് തുല്യമായ ആളുകളെ പിഎസ്എസി ലിസ്റ്റില്‍ നിന്ന് രണ്ടു ദിവസത്തിനകം നിയമിക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
ഒഴിവുകളില്ല എന്ന വാദം കെ.എസ്.ആര്‍.ടി. ഉന്നയിച്ചെങ്കിലും പിന്നെ എന്ത് കൊണ്ട് പി.എസ്.സിക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തെന്ന് കോടതി ചോദിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് പി.എസ്.സി പരീക്ഷ നടത്തി റാങ്ക് പട്ടിക ഇറക്കിയിരിക്കുന്നത്. 4081 പേരുടെ പട്ടി ഒഴിവില്ലാതെയാണോ തയ്യാറാക്കിയതെന്നും കോടതി ചോദിച്ചു.
എന്നാല്‍ പിഎസ്.സി ലിസ്റ്റിലെ 240 പേര്‍ക്ക് അഡൈ്വസ് മെമ്മോ അയച്ചിട്ടുണ്ടെന്ന് കെ.എസ്.ആര്‍.ടി.സി പറഞ്ഞെങ്കിലും പിരിച്ചുവിട്ട കണ്ടക്ടര്‍മാര്‍ക്ക് തുല്യമായ ആളുകള്‍ക്ക് നിയമനം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. കെഎസ്ആര്‍സിയില്‍ വിശ്വാസമില്ലെന്നും കോടതി പറഞ്ഞു.
This post have 0 komentar
EmoticonEmoticon