ചണ്ഡീഗഡ്: മസാജ് ചെയ്യുന്നതിനിടെ വിദേശ വനിതയെ സ്പാ ജീവനക്കാരന്‍ ബലാല്‍സംഗം ചെയ്തതായി പരാതി. ഡിസംബര്‍ 20 നാണ് ഇതിനാസ്പദമായ സംഭവം നടന്നത്. ഉത്തര്‍പ്രദേശിലെ ബിജ്‌നൂര്‍ സ്വദേശിയായ ഫര്‍ഹാന്‍ ജമ എന്ന സ്പാ ജീവനക്കാരനെതിരെയാണ് ബ്രിട്ടീഷ് വനിത പരാതി നല്‍കിയിരിക്കുന്നത്. ടൂറിസ്റ്റ് വിസയിലാണ് വിദേശ വനിത ചണ്ഡി?ഗഡിലെ ഐടി പാര്‍ക്കിലുള്ള ഹോട്ടലിലെത്തിയത്.
ഡിസംബര്‍ 20 ന് ഭര്‍ത്താവിനൊപ്പം മസാജ് ചെയ്യാന്‍ വന്ന തന്നെ ഫര്‍മാന്‍ ജമ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. ഭര്‍ത്താവിനെ മസാജ് ചെയ്തതിനു ശേഷമായിരുന്നു തന്നെ പീഡിപ്പിച്ചതെന്നും അവരുടെ പരാതിയില്‍ പറയുന്നു. ഡിസംബര്‍ 27 ന് ഷിംലയിലേക്ക് തിരിച്ചു പോകുന്ന സമയത്ത് ഇവര്‍ ഇരുവരും ഹോട്ടല്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ജീവനക്കാരനെ പിരിച്ചു വിട്ടതല്ലാതെ വേറെ നടപടികളൊന്നും ഹോട്ടല്‍ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. പോലീസ് ഹോട്ടല്‍ അധികൃതരെയും ചോദ്യം ചെയ്തു വരികയാണ്.
This post have 0 komentar
EmoticonEmoticon