മലപ്പുറം: ദേശീയപാതയിൽ വട്ടപ്പാറ വളവിൽ ടാങ്കർ ലോറി മറിഞ്ഞു. പുലർച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. ആളപായമില്ല. ടാങ്കറിലുണ്ടായിരുന്ന സ്പിരിറ്റ് റോഡിൽ ഒഴുകി. ഫയർ ഫോഴ്‌സ് എത്തി സ്പിരിറ്റ് നിർവീര്യമാക്കി.
പൊന്നാനി, തിരൂർ എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് സ്പിരിറ്റ് നിർവീര്യമാക്കിയത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം. മഹാരാഷ്ട്രയിൽ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon