മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപിയുടെ വീട്ടിലേക്ക് ഐഎന്‍എല്‍ ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. മുത്തലാഖ് ബില്ലിനെ എതിർത്ത് വോട്ട് ചെയ്യാത്ത പി കെ കുഞ്ഞാലിക്കുട്ടി പാർലമെന്‍റ് അംഗത്വം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച്. രാവിലെ 10 മണിക്ക് കാരത്തോട് നിന്നാണ് മലപ്പുറം വേങ്ങരയിലെ വീട്ടിലേക്ക് പ്രകടനം നടത്തുക.
അതേസമയം, മുത്തലാഖ് ബില്ലിന്മേലുള്ള വോട്ടെടുപ്പില്‍ താന്‍ ഹാജരായില്ലെന്നതുമായി ബന്ധപ്പെട്ട് ചില തല്‍പര കക്ഷികള്‍ പ്രചരണം നടത്തുന്നുണ്ടെന്നും ഇത് വസ്തുതാപരമായി ശരിയല്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുത്തലാഖ് ചര്‍ച്ച ബഹിഷ്കരിക്കാനായിരുന്നു തീരുമാനം. ചില കക്ഷികള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തപ്പോള്‍ ലീഗും തീരുമാനം മാറ്റുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon