സോളാർ തട്ടിപ്പു നടത്തുന്നുന്നതിന് വേണ്ടി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വ്യാജകത്ത് ഉണ്ടാക്കി പണം തട്ടിയ കേസിൽ കോടതി ഇന്ന് വിധി പറയും. തിരുവന്തപുരം സിജെഎം കോടതിയാണ് വിധി പറയുന്നത്. വ്യാജ കത്ത് കാണിച്ച് റാസിഖ് അലിയിൽ നിന്നും 75 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.
സോളാർ കേസിൽ പ്രതിയായ ബിജു രാധാകൃഷ്ണനാണ് ഈ കേസിലെയും പ്രതി. ഈ കേസിൽ വ്യജ രേഖ ചമച്ചതിനും സാമ്പത്തിക തട്ടിപ്പിനും രണ്ടു കുറ്റപത്രമാണ് നൽകിയിയത്. വ്യാജ രേഖയുണ്ടാക്കിയ കൊച്ചി തമ്മനം സ്വദേശിയായ ഫെനിയെന്ന കമ്പ്യൂട്ടർ സ്ഥാപന ഉടമയെ പൊലീസ് പ്രതിചേർത്തിരുന്നു. വിചാരണ സമയത്ത് പൊലീസ് ഫെനിയെ മാപ്പു സാക്ഷിയാക്കി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon