ദുബായ്: ഐ.സി.സിയുടെ ഈ വര്‍ഷത്തെ വനിതാ ഏകദിന താരമായി സ്മൃതി മന്ദാന. 22-കാരിയായ സ്മൃതി ഈ വര്‍ഷത്തെ ഐ.സി.സിയുടെ വനിതാ ഏകദിന ടീമിലും ട്വന്റി 20 ടീമിലും ഉള്‍പ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ചയാണ് ഐ.സി.സി ഈ പ്രഖ്യാപനങ്ങള്‍ നടത്തിയത്.
ഈ വര്‍ഷം കളിച്ച 12 ഏകദിനങ്ങളില്‍ നിന്ന് 66.90 റണ്‍സ് ശരാശരിയില്‍ 669 റണ്‍സ് സ്മൃതി നേടിയിട്ടുണ്ട്. കൂടാതെ 25 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 622 റണ്‍സും സ്മൃതി അടിച്ചുകൂട്ടി. 130.67 ആണ് സ്മൃതിയുടെ ട്വന്റി 20 സ്ട്രൈക്ക് റേറ്റ്.
This post have 0 komentar
EmoticonEmoticon