തെന്നിന്ത്യയിലെ മികച്ച നടികളിലൊരാളാണ് കീര്‍ത്തി സുരേഷ്. സിനിമകളിലൂടെ പ്രേക്ഷകമനസ്സു കീഴടക്കിയ താരം നടി മേനകയുടെ മകള്‍ കൂടിയാണ് കീര്‍ത്തി.
തന്റെ വരന്‍ എങ്ങനെയുള്ള വ്യക്തിയായിരിക്കണമെന്ന് തുറന്ന് പറഞ്ഞ് കീര്‍ത്തി സുരേഷ്.
ഒരു ചാറ്റ് ഷോയിലാണ് കീര്‍ത്തി തന്റെ വരന്‍ എങ്ങനെയുള്ള വ്യക്തിയായിരിക്കണം എന്ന് തുറന്ന് പറഞ്ഞത്. തമിഴ് സിനിമയിലെ ചില പ്രമുഖ നടന്മാരുടെ പേര് പറഞ്ഞ ശേഷം, ഇവരില്‍ ആരെ പോലെ ഇരിക്കുന്ന വരനാണ് കീര്‍ത്തിയുടെ സങ്കല്‍പത്തിലുള്ളത് എന്നായിരുന്നു ചോദ്യം.
വിജയ്, അജിത്ത്, സൂര്യ, വിക്രം, ധനുഷ്, ചിമ്പു, ശിവകാര്‍ത്തികേയന്‍, വിജയ് സേതുപതി എന്നിവരുടെ പേരുകളാണ് ഓപ്ഷനായി അവതാരകന്‍ നല്‍കിയത്.' ഇളയദളപതി വിജയ് അല്ലെങ്കില്‍ ചിയാന്‍ വിക്രം എന്ന ഉത്തരമായിരുന്നു കീര്‍ത്തി നല്‍കിയത്. ഭൈരവ, സര്‍ക്കാര്‍ എന്നീ ചിത്രങ്ങളില്‍ വിജയ്യുടെ നായികയായി കീര്‍ത്തി എത്തിയിരുന്നു. സാമി 2 വിലൂടെ വിക്രമിനൊപ്പവും താരം അഭിനയിച്ചിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon