തൃശൂര്‍: എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച തൃശൂര്‍ ജില്ലാ കളക്ടര്‍ക്കെതിരെ വിമര്‍ശനവുമായി ബി.ഗോപാലകൃഷ്ണന്‍. നോട്ടീസ് അയച്ചത് ടി.വി അനുപമയുടെ വിവരക്കേടാണെന്നും പിണറായി സര്‍ക്കാരിന്റെ ദാസ്യപ്പണി ചെയ്യുകയാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
'ശബരിമല വിഷയം പിണറായി സര്‍ക്കാരിന്റെ വീഴ്ചയും അയ്യപ്പവിശ്വാസികളോട് ചെയ്ത അപരാധവുമാണ്. ഈ വിഷയം തിരഞ്ഞെടുപ്പ് വിഷയം തന്നെയാണ്. ശബരിമല എന്ന വാക്ക് ഉച്ചരിക്കാന്‍ പാടില്ലെന്നും അത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും പറഞ്ഞാല്‍ അത് വിവരക്കേടാണ്', അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ശബരിമല വിഷയത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എതിര്‍ത്താലും ജനങ്ങള്‍ മുമ്പാകെ ഉയര്‍ത്തിക്കാട്ടുമെന്നും ശബരിമല വിഷയം തിരഞ്ഞെടുപ്പ് വിഷയം തന്നെയാണെന്നും അത് ഉയര്‍ത്തിക്കൊണ്ടുവന്ന് വോട്ട് ചോദിക്കുമെന്നും ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു. തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി.വി. അനുപമ സ്വീകരിച്ച നടപടിയെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.
അയ്യപ്പന്റെയും ശബരിമലയുടെയും പേരില്‍ വോട്ട് തേടിയെന്ന് കാണിച്ചാണ് ജില്ലാ വരണാധികാരി കൂടിയായ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി.വി. അനുപമ എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയത്. സംഭവത്തില്‍ 48 മണിക്കൂറിനകം സുരേഷ് ഗോപി വിശദീകരണം നല്‍കണമെന്നാണ് ആവശ്യം.
This post have 0 komentar
EmoticonEmoticon