ന്യൂഡല്‍ഹി: എല്ലാ പാവപ്പെട്ട കുടുംബങ്ങളിലും സൗജന്യ പാചക വാതകം എത്തിക്കുന്ന പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷയില്‍ തിങ്കളാഴ്ച ചേര്‍ന്ന സാമ്പത്തികകാര്യ മന്ത്രിസഭാ സമിതിയില്‍ പദ്ധതിക്ക് അംഗീകാരം നല്‍കി.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള അഞ്ച് ലക്ഷത്തോളം ഗ്രാമീണ സ്ത്രീകള്‍ക്ക് സൗജന്യ പാചക വാതകം നല്‍കുന്ന പദ്ധതിയായിരുന്നു 2016 രൂപംക്കൊണ്ട ഉജ്ജ്വല യോജന പദ്ധതി. മുഴുവന്‍ പട്ടിക ജാതി-വര്‍ഗ കുടുംബങ്ങളേയും ആദിവാസി കുടുംബങ്ങളേയും അടക്കമാണ് ഈ പദ്ധതിയിലേക്ക് ഇപ്പോള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.
പാചക വാതക കണക്ഷന്‍ നൂറ് ശതമാനം വീടുകളിലും എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.ഓരോ കണക്ഷനും പൊതുമേഖല കമ്പനികള്‍ക്ക് സര്‍ക്കാര്‍ 1600 രൂപ വീതമാണ് ഉജ്ജ്വല പദ്ധതിയിലൂടെ സബ്സിഡിയായി നല്‍കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon