ads

banner

Tuesday, 18 December 2018

author photo

കൊച്ചി:  കേരള ബ്ലാസ്റ്റേഴ്‌സ്  മുഖ്യ പരിശീലകനായ ഡേവിഡ് ജെയിംസിനെ പുറത്താക്കി. ടീമിന്റെ ഈ സീസണിലെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് ഒഴിവാക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്. മാനേജ്‌മെന്റുമായുള്ള പരസ്പരധാരണയെത്തുടര്‍ന്നാണ് വഴിപിരിയല്‍. മ്യൂലന്‍സ്റ്റീനു പകരക്കാരനായാണ് ഡേവിഡ് ജയിംസ് പരിശീലകസ്ഥാനം ഏറ്റെടുത്തത്.

ഐഎസ്എല്‍ നാലാം സീസണില്‍, 2018 ജനുവരിയില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകനായി ചുമതലയേറ്റ ഡേവിഡ് ജയിംസ്, നിര്‍ണായക ഘട്ടത്തില്‍ ടീമിന് ആത്മവിശ്വാസം നല്‍കി മുന്നോട്ട് നയിച്ചിരുന്നു. ഡേവിഡ് ജയിംസ് ടീമിനു നല്‍കി വന്ന സേവനത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് നന്ദി പ്രകാശിപ്പിക്കുന്നതായും മുന്നോട്ടുള്ള അദ്ദേഹത്തിന്റെ പ്രയാണത്തിന് എല്ലാ ആശംസകളും നല്‍കുന്നതായും ബ്ലാസ്റ്റേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ വരുണ്‍ ത്രിപുരനേനി അറിയിച്ചു.

ക്ലബ്ബിനോടൊപ്പമുള്ള നാളുകളില്‍ ടീമംഗങ്ങളും മാനേജ്‌മെന്റും നല്‍കി വന്ന പിന്തുണയ്ക്കും സഹായങ്ങള്‍ക്കും പൂര്‍ണ സംതൃപ്തിയും നന്ദിയും അറിയിച്ച ഡേവിഡ് ജയിംസ് ബ്ലാസ്റ്റേഴ്‌സിന് എല്ലാ ആശംസകളും നേര്‍ന്നുകൊണ്ടാണു ടീമില്‍നിന്നുള്ള വിടവാങ്ങല്‍ അറിയിച്ചത്. കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പിന്തുണയില്‍ സ്‌നേഹനിര്‍ഭരമായ നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement