വയനാട്: വയനാട്ടിലെ കല്‍പറ്റയില്‍ റിസോര്‍ട്ട് നടത്തിപ്പുകാരന്‍ കുത്തേറ്റു മരിച്ചു.ബത്തേരി മരവയല്‍ സ്വദേശിയായ വിന്‍സന്റ്് സാമുവലാണ് മരിച്ചത്. കല്‍പറ്റ മുണ്ടേരിയിലെ റിസോര്‍ട്ട് നടത്തിപ്പുകാരനാണ് വിന്‍സന്റ്. വ്യാഴാഴ്ച രാത്രിയായിരിക്കും കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ പ്രാധമിക നിഗമനം.
കൊലപാതകത്തിനു പിന്നില്‍ വിന്‍സന്റിന്റെ പരിചയക്കാരാണെന്നാണ് പോലീസ് പറയുന്നത്. മാനന്തവാടി എഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. റിസോര്‍ട്ടിലെ മുഴുവന്‍ ജീവനക്കാരും പൊലീസ് നിരീക്ഷണത്തിലാണ്.
ഇന്നു പുലര്‍ച്ചെയാണ് നിന്‍സെന്റിന്റെ മൃതദേഹം റിസോര്‍ട്ടിനുള്ളില്‍ വെച്ചു ലഭിച്ചത്. ഡോഗ് സ്‌ക്വാഡും വിരളടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
This post have 0 komentar
EmoticonEmoticon