തിരുവനന്തപുരം: ബിജെപി സംസ്ഥാന സമിതി അംഗംങ്ങള്‍ സിപിഎമ്മില്‍ ചേര്‍ന്നു. തിരുവനന്തപുരം ജില്ലാകമ്മിറ്റിയില്‍ ഉണ്ടായിരുന്ന തര്‍ക്കങ്ങളാണ് ഇവരെ ബിജെപി വിടാന്‍ പ്രേരിപ്പിച്ചത്. ഉഴമലയ്ക്കല്‍ ജയകുമാര്‍, തെളിക്കോട് സുരേന്ദ്രന്‍, വെള്ളനാട് വി.സുകുമാരന്‍ മാസ്റ്റര്‍ വെള്ളനാട് കൃഷ്ണകുമാര്‍ എന്നിവരാണ് ബിജെപി വിട്ടത്.
രാവിലെ സെക്രട്ടറിയേറ്റിന് മുന്നിലെ ശോഭാ സുരേന്ദ്രന്റെ സമരപന്തലിലെത്തിയ ശേഷമാണ് ഇവര്‍ പാര്‍ട്ടി വിടുന്ന കാര്യം പ്രഖ്യാപിച്ചത്. ശബരിമല വിഷയത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ബിജെപി ചെയ്തത്. ഹിന്ദു വികാരം ഉണര്‍ത്താന്‍ വേണ്ടി അയ്യപ്പ വിഷയം ഏറ്റെടുത്ത് നടത്തിയത് രാഷ്ട്രീയ പാപ്പരത്തവും മണ്ടത്തരവുമാണെന്ന് കൃഷ്ണകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പുരോഗമന രാഷ്ട്രീയത്തോടൊപ്പം നില്‍ക്കാനാണ് ഞങ്ങളുടെ തീരുമാനം. കേരളത്തിന്റെ മതനിരപേക്ഷത കാത്തുസൂക്ഷിക്കാനും പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ബദല്‍ നയങ്ങളിലൂടെ സഹായിക്കാനുമാകുന്ന രാഷ്ട്രീയമാണ് പ്രസക്തം. അതുക്കൊണ്ട് സിപിഎമ്മുമായി സഹകരിക്കാനാണ് തങ്ങളുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ അവസാനത്തെ തുള്ളിരക്തവും വാര്‍ന്നുപോയ രാഷ്ട്രീയമൃതദേഹമായി മാറിയ ബിജെപിയില്‍ ഇനിയും തുടരാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon