വാഷിങ്ടണ്‍: വാഷിങ്ടണിലെ കുട്ടികളുടെ ആശുപത്രിയില്‍ ഇത്തവണ ക്രിസ്തുമസ് കുറച്ചു നേരത്തേയെത്തി. ചാക്കു നിറയെ സമ്മാനങ്ങളുമായി അവരെ കാണാന്‍ ഒരു പ്രത്യേക സാന്താക്ലോസെത്തി. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ് രോഗികളായ കുഞ്ഞുങ്ങള്‍ക്കു സമ്മാനവുമായെത്തിയ സാന്ത.
പ്രതീക്ഷിക്കാതെയെത്തിയ ഒബാമ സാന്തയും സമ്മാനങ്ങളും കുഞ്ഞു മുഖങ്ങളില്‍ സന്തോഷം പടര്‍ത്തി. കുറച്ചു നേരത്തേക്കെങ്കിലും എല്ലാ വേദനയും മറന്ന് അവര്‍ ചിരിച്ചു കളിച്ചു. സമ്മാനവുമായെത്തിയ ബരാക് ഒബാമയെ ആരവങ്ങളോടു കൂടെയാണ് കുട്ടികള്‍ സ്വീകരിച്ചത്.
കുട്ടികള്‍ക്കു സമ്മാനങ്ങള്‍ പങ്കിട്ടു നല്‍കിയ ഒബാമ അവരുടെ കൂടെ സമയം ചെലവഴിക്കാനും ഫോട്ടോയ്ക്കു പോസ് ചെയ്യാനും മറന്നില്ല. ബരാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമ എല്ലാ വര്‍ഷവും ക്രിസ്തുമസിന് കുട്ടികള്‍ക്കു സമ്മാനവുമായി ഈ ആശുപത്രിയില്‍ എത്താറുണ്ട്.
ബരാക് ഒബാമയുടെ ഓഫീസ് അംഗങ്ങളും ആശുപത്രി അധികൃതരുമാണ് കുട്ടികള്‍ക്കുള്ള സമ്മാനങ്ങള്‍ ശേഖരിച്ചത്. ആശുപത്രിയിലെത്തിയ ഒബാമ ആശുപത്രി ജീവനക്കാരെ അവര്‍ നടത്തുന്ന സേവനങ്ങള്‍ക്കായി പ്രശംസിക്കാനും മറന്നില്ല. എല്ലാവര്‍ക്കും ക്രിസ്തുമസ് പുതുവല്‍സരാശംസകള്‍ നേര്‍ന്ന ശേഷമാണ് ഒബാമ മടങ്ങിയത്.
This post have 0 komentar
EmoticonEmoticon