മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ മവാനാ എന്ന സ്ഥലത്ത് പോലീസ് കസ്റ്റഡിയിലെടുത്ത കൈകുഞ്ഞു ഉള്‍പ്പെടെ പാസ്റ്ററെയും സംഘത്തെയും കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഇടപ്പെട്ട് മോചിപ്പിച്ചു.
ഇന്നലെ ഉച്ചയോടെ മവാനായില്‍ പ്രാര്‍ത്ഥനയോഗം നടക്കവെയാണ് പാസ്റ്റര്‍ കെ.വി. അബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ബജ്രംഗ്ദള്‍ സംഘടനയുടെ പരാതി പ്രകാരം പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. സംഘത്തില്‍ ഒരു വയസ്സുള്ള ഒരു കുട്ടിയും സ്ത്രീകളും ഉള്‍പ്പെട്ടിരുന്നു.
മന്ത്രി കണ്ണന്താനത്തിനു വിവരം ലഭിച്ചപ്പോള്‍ യു പി കേഡറിലുള്ള മലയാളി ഐപിഎസ് ഉദ്യോഗസ്ഥനായ കിരണ്‍ എസിനെ വിവരം അറിയിക്കുകയും സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിച്ച് ആവശ്യമുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അതെ തുടര്‍ന്നാണ് ഇന്ന് രാവിലെ സംഘം മോചിതരാകുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon