പ്രിയ വാരിയര്‍ ബോളിവുഡിലേക്ക്. ഒറ്റ പാട്ട് കൊണ്ട് ലോകം മുഴുവന്‍ ആരാധകരെ പിടിച്ചു പറ്റിയ ആളാണ് പ്രിയ വാര്യര്‍. 70 കോടി ചിലവില്‍ നിര്‍മ്മിക്കുന്ന ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റം തുടങ്ങുന്നു.
പൂര്‍ണ്ണമായും യുകെയില്‍ ചിത്രീകരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ്. ചിത്രത്തില്‍ ഗ്ലാമര്‍ വേഷത്തിലാണ് പ്രിയ എത്തുന്നത് എന്നും സൂചനകളുണ്ട്.
മോഹന്‍ലാലിനെ നായകനാക്കി 19 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച ഭഗവാന്‍ എന്ന പരീക്ഷണ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രശാന്ത് മാമ്പുള്ളി. സദൃശ്യവാക്യം 24:29 എന്ന ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.സിനിമയിലെ മറ്റ് നടീനടന്മാരെക്കുറിച്ചൊന്നും അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല.ഗൂഗിളില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട താരം എന്ന നിലയില്‍ ഈയിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു പ്രിയ വാരിയര്‍.
This post have 0 komentar
EmoticonEmoticon