തിരുവനന്തപുരം: മുഖ്യമന്ത്രിയിലുടെ പുറത്ത് വരുന്നത് ധാര്‍ഷ്ട്യത്തിന്റെ ഭാഷയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വനിതാ മതിലിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
വനിതകള്‍ക്ക് മാത്രമായി നവോത്ഥാനം നടപ്പാകുമോ എന്നും വനിതാമതില്‍ ജനങ്ങളെ ജാതീയമായി വേര്‍തിരിക്കുമെന്നും
സുകുമാരന്‍ നായര്‍ ചോദിച്ചു. വനിതാ മതിലിന് എതിരാണ് സംഘടനയെങ്കിലും അതില്‍ പങ്കെടുക്കരുതെന്ന് ആര്‍ക്കും എന്‍എസ്എസ് നിര്‍ദേശം നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വനിതാ മതിലില്‍ പങ്കെടുക്കണണോയെന്നത് വിശ്വാസികളുടെ തീരുമാനമാണ്. ആരുടേയും ചട്ടുകമാകാന്‍ എന്‍എസ് എസ് ആഗ്രഹിക്കുന്നില്ലെന്നും സുകുമാരന്‍നായര്‍ പറഞ്ഞു. മുഖ്യമന്ത്രിയെന്ന നിലയിലല്ല പിണറായി വിജയന്‍ ജനത്തെ കൈകാര്യം ചെയ്യുന്നതെന്നും അദേഹം കൂട്ടി ചേര്‍ത്തു.
ശബരിമലവിഷയത്തില്‍ പ്രതിഷേധവുമായി ആദ്യം രംഗത്തെത്തിയത് എന്‍എസ്എസ് ആയിരുന്നു. ആചാരസംരക്ഷണമാണ് ലക്ഷ്യം. അതില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. സര്‍ക്കാരുമായി സംഘടനയ്ക്ക് അഭിപ്രായ ഭിന്നതയുള്ളത് ശബരിമല വിഷയത്തില്‍ മാത്രമാണ്. അത് ശക്തമായ ഭിന്നതയാണെന്നും മറ്റൊരു വിഷയത്തിലും അഭിപ്രായ ഭിന്നതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തിരഞ്ഞെടുപ്പില്‍ സന്ദര്‍ഭോചിതമായി നിലപാട് എടുക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
This post have 0 komentar
EmoticonEmoticon