കോട്ടയം: വനിതാ മതിലിനുള്ള പിന്തുണ പിന്‍വലിച്ച നടി മഞ്ജു വാര്യര്‍ക്കെതിരേ വിമര്‍ശനവുമായി സിന്ധു ജോയി രംഗത്ത്. വനിതാ മതിലിനു മഞ്ചുവാര്യര്‍ 'ഒടി' വയ്ക്കുമ്പോള്‍ എന്ന തലക്കെട്ടില്‍ ഫെയ്സ്ബുക്കിലാണു സിന്ധു വിയോജനക്കുറിപ്പ് എഴുതിയിരിക്കുന്നത്.
ആദ്യം പിന്തുണ പ്രഖ്യാപിക്കുകയും പിന്നീടു പിന്‍വലിക്കുകയും ചെയ്തതു മഞ്ജുവിന്റെ അവസരവാദമാണെന്നു സിന്ധു കുറ്റപ്പെടുത്തുന്നു. ദേശീയതലത്തില്‍ വാഗ്ദാനം ചെയ്യപ്പെടുന്ന ആദരവുകളും അംഗീകാരങ്ങളും അതിന്റെ ആരവങ്ങളുമാണു നിലപാടുമാറ്റത്തിനു പിന്നിലെന്നു സിന്ധുവിന്റെ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
മഞ്ജുവിനു പ്രതിരോധ മതില്‍ തീര്‍ത്തു പിറവിയെടുത്ത വിമന്‍ ഇന്‍ സിനിമ കലക്ടീവ് എന്ന സംഘടനയെയും പാര്‍വതി എന്ന നടിയെയും മഞ്ജു തള്ളിപ്പറഞ്ഞുവെന്നും സിന്ധു കുറ്റപ്പെടുത്തുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon