ads

banner

Sunday, 16 December 2018

author photo

ലാഹോര്‍: ഇന്ത്യക്കാരനായ സരബ്ജിത് സിങ് പാകിസ്ഥാന്‍ ജയിലിനുള്ളില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതികളെ പാക് കോടതി വെറുതെവിട്ടു.അമിര്‍ തണ്ട്ബ, മുദാസിര്‍ മുനിര്‍ എന്നിവരെയാണ് ലാഹോര്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടത്.

സരബ്ജിത് സിങ്ങിനെ ഇവര്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് സാക്ഷിമൊഴികള്‍ ഉണ്ടായിരുന്നുവെങ്കിലും കോടതിയില്‍ ദൃക്സാക്ഷികള്‍ കൂറുമാറിയതാണ് പ്രതികളെ വെറുതെവിടാന്‍ കാരണം. ജയിലിനുള്ളില്‍ വെച്ചുണ്ടായ മര്‍ദ്ദനത്തില്‍ മാരകമായി പരിക്കേറ്റതിനെ തുടര്‍ന്ന് 2013 ലാണ് സരബ്ജിത് മരണപ്പെടുന്നത്. 1990 ലെ ബോംബ് സ്ഫോടനത്തില്‍ പങ്കുണ്ടന്ന് ആരോപിച്ചാണ് പാകിസ്താന്‍ ഇദ്ദേഹത്തെ തടവലാക്കിയത്. പിന്നീട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. 

നിരവധി തവണ സരബ്ജിത്തിനായി ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും അവയെല്ലാം നിരസിക്കപ്പെടുകയായിരുന്നു. സരബ്ജിത്തിനെ മോചിപ്പിക്കാന്‍ ഇന്ത്യ നയതന്ത്ര സമ്മര്‍ദ്ദം ശക്തിപ്പെടുത്തുന്നതിനിടെയാണ് ജയിലിനുള്ളില്‍വെച്ച് മര്‍ദ്ദനമേല്‍ക്കുന്നതും തുടര്‍ന്ന് ആശുപത്രിയില്‍ വെച്ച് മരിക്കുന്നതും.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement