പെര്‍ത്ത്: ഇന്ത്യ ഓസ്ട്രേലിയ ക്രിക്കറ്റ് ടെസ്റ്റില്‍ വിരാട് കോഹ്ലിക്ക് സെഞ്ച്വറി.257 പന്തില്‍ 13 ബൗണ്ടറികളും ഒരു സിക്സും ഉള്‍പ്പെടെ 123 റണ്‍സെടുത്ത കൊഹ്ലി പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ പുറത്താകുകയായിരുന്നു.
81ാം ഓവറിലെ രണ്ടാം പന്തില്‍ ബൗണ്ടറി കടത്തിയാണ് കോഹ്ലി തന്റെ 25ാം ടെസ്റ്റ് സെഞ്ചുറിയിലെത്തിയത്. ഈ സെഞ്ചുറിയോടെ ഓസ്ട്രേലിയക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന താരങ്ങളില്‍ മൂന്നാം സ്ഥാനത്തെത്താനും കോഹ്ലിക്ക് കഴിഞ്ഞു.
കോഹ്ലി 216 പന്തുകളില്‍ നിന്നാണ്‌സെഞ്ചുറി തികച്ചത്. ഇതോടെ ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 25 സെഞ്ചുറികള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ കോഹ്ലി രണ്ടാമതെത്തി. 127ാം ഇന്നിങ്സിലാണ് കോഹ്ലി ഈ നേട്ടത്തിലെത്തിയത്. വെറും 68 ഇന്നിങ്സുകളില്‍ നിന്ന് 25 സെഞ്ചുറികള്‍ നേടിയ ഡോണ്‍ ബ്രാഡ്മാനാണ് പട്ടികയില്‍ ഒന്നാമത്.
പെര്‍ത്തില്‍ സെഞ്ച്വറി കുറിച്ചതോടെ മറ്റൊരു നേട്ടത്തിലേക്ക് കൂടി ഇന്ത്യന്‍ നായകന്‍ എത്തി. ആസ്ട്രേലിയന്‍ മണ്ണില്‍ ആറു ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ റെക്കോര്‍ഡിനൊപ്പം ഇനി കോഹ്ലിയുടെ പേര് കൂടി എഴുതിചേര്‍ക്കപ്പെടും.
അതേസമയം മൂന്നാം ദിനത്തിലെ ആദ്യ ഓവറിലെ നാലാം പന്തില്‍ അജിങ്ക്യ രഹാനെയുടെ (51) വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. നഥാന്‍ ലിയോണിന്റെ പന്തില്‍ ടിം പെയ്ന്‍ പിടിച്ചാണ് രഹാനെ പുറത്തായത്. വെറും രണ്ട് പന്തുകള്‍ മാത്രമാണ് അദ്ദേഹത്തിന് നേരിടാനായത്.
This post have 0 komentar
EmoticonEmoticon