ദേശീയപാതയ്ക്കായുള്ള ഭൂമിയേറ്റെടുക്കൽ സംബന്ധിച്ച് മേധാ പട്കറും സംയുക്ത സമരസമിതി നേതാക്കളും മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയം. ദേശീയ പാതയ്ക്കായുള്ള ഭൂമിയേറ്റെടുപ്പ് സംബന്ധിച്ച് പുനപരിശോധന നടത്തണമെന്ന സമര സമിതിയുടെ ആവശ്യം മുഖ്യമന്ത്രി നിരാകരിച്ചു. ഈ സാഹചര്യത്തിൽ സമരസമിതി സ്വന്തം നിലയിൽ വിദഗ്ധരെ ഉൾപ്പെടുത്തി പഠനം നടത്തുമെന്നും അവര്‍ വ്യക്തമാക്കി.
ഒരു മാസത്തിനകം ഭൂമിയേറ്റെടുക്കൽ സംബന്ധിച്ച് വിദഗ്ധ സംഘം പഠനം പൂർത്തിയാക്കും. ഭൂമിയേറ്റെടുക്കൽ നിയമപരമാണോ, പുനരധിവാസം എപ്രകാരം തുടങ്ങി എന്നിങ്ങനെയുള്ള കാര്യങ്ങളാണ് വിദഗ്ധ സമിതി പരിശോധിക്കുക. ദേശീയപാത വിഷയത്തിൽ ആദ്യമായാണ് സംയുക്ത സമരസമിതിയുമായി പിണറായി വിജയൻ ചർച്ച നടത്തുന്നത്.
ബി ഒ ടി ചുങ്കപ്പാതക്കായുള്ള ഭൂമി പിടിച്ചെടുക്കലും വിജ്ഞാപനവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻ എച്ച് 17 - 47 സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ഇന്ന് സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിച്ചിരുന്നു. 30 മീറ്ററിൽ ടോൾ രഹിത 6 വരിപ്പാത നിർമിച്ച് പ്രളയാനന്തര നവകേരള വികസനം ജനകീയമാക്കണം എന്ന ആവശ്യവും സമര സമിതി മുന്നോട്ട് വെക്കുന്നുണ്ട്. മേധാ പട്കർ, വി എം സുധീരൻ, എസ് പി ഉദയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon