ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി കാറിൽ കട്ടപ്പനയിലേക്ക് യാത്രചെയ്യവെയാണ് ഉമ്മൻചാണ്ടിക്ക് ദേഹാസാസ്ഥ്യം അനുഭവപ്പെട്ടത്.
ഇന്ന് ഉച്ചക്ക് കട്ടപ്പനയിലെ പരിപാടിയിൽ പങ്കെടുക്കാനായി കാറിൽ സഞ്ചരിക്കവെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
ആശുപത്രിയിലെത്തിച്ച ഉമ്മൻചാണ്ടിയെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നതിനായി ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

This post have 0 komentar
EmoticonEmoticon