ഇടതുമുന്നണിയിലേക്ക് പ്രവേശനം ആവശ്യപ്പെട്ട് സി കെ ജാനു ഔദ്യോഗികമായി എല്‍ ഡി എഫ് കണ്‍വീനര്‍ക്ക് കത്ത് നല്‍കി. അർഹമായ പരിഗണന നൽകി പൂർണാർഥത്തിൽ ഘടകകക്ഷിയാക്കണമെന്ന് കത്തില്‍ ജാനു ആവശ്യപ്പെട്ടു. എന്‍ഡിഎ വിട്ട ശേഷം സി കെ ജാനുവിന്‍റെ നേതൃത്വത്തിലുളള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേരത്തേ എല്‍ ഡി എഫ് നേതൃത്വവുമായി മൂന്ന് വട്ടം ചര്‍ച്ച നടത്തിയിരുന്നു. മന്ത്രി എ കെ ബാലനും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്.
അതേസമയം, പുറത്ത് നിന്ന് പിന്തുണ നൽകാൻ ആവശ്യപ്പെട്ടാൽ പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് ജാനു വ്യക്തമാക്കി. മുന്നണി പ്രവേശനത്തില്‍ ആദ്യ പരിഗണന നൽകണമെന്ന് എൽ ഡി എഫ് കൺവീനറുമായുള്ള ചർച്ചയിൽ ഐഎൻഎല്ലും ആവശ്യപ്പെട്ടു. വയനാട്ടില്‍ സി കെ ജാനുവിനെ മത്സരിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. പാർട്ടി സീറ്റിൽ ജാനുവിനെ മത്സരിപ്പിക്കുന്നതിൽ സി പി ഐക്കും എതിർപ്പില്ലെന്നാണ് സൂചന.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon