ബെംഗളൂരു: സിപിഎം പാര്‍ട്ടി അംഗമായ സ്ത്രീയുടെ പരാതിയെ തുടര്‍ന്ന് കര്‍ണ്ണാടക സംസ്ഥാന പാര്‍ട്ടി സെക്രട്ടറിയെ പുറത്താക്കി. സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ നിന്നും സംസ്ഥാന പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തു നിന്നും ഇദ്ദേഹത്തെ പുറത്താക്കി. ഡെല്‍ഹിയില്‍ നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് നടപടി സ്വീകരിച്ചത്.
യെച്ചൂരി പക്ഷക്കാരനായ ഇദ്ദേഹത്തിന് പകരം സെക്രട്ടറിയായി തെരഞ്ഞടുക്കപ്പട്ടത് യു ബസവരാജാണ്. ബസവരാജും യെച്ചൂരി പക്ഷക്കാരനാണ്.
പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രന്‍ പിള്ള, എം.എ. ബേബി എന്നിവരാണ് സംസ്ഥാന സമിതി യോഗത്തില്‍ അച്ചടക്ക നടപടി വിശദീകരിച്ചത്.
പീഡനപരാതിയെ കൂടാതെ സാമ്പത്തിക തിരിമറി, ധാര്‍മികതയില്ലാത്ത പെരുമാറ്റം എന്നീ കുറ്റങ്ങളും ശ്രീരാമ റെഡ്ഡിക്കെതിരെ ആരോപിച്ചിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon