പിറവം: പിറവം ടൗണില്‍ വയോധികനെ സിമന്റ് കട്ടയ്ക്ക് ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്യ്തു. ഇന്ന് രാവിലെയാണ് പോലീസ് ഇവരെ കസ്ഡിയിലെടുക്കുന്നത്.
പുലർച്ചെയാണ് പിറവം ടൗണിൽ മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സിന് മുന്നിൽ വയോധികന്‍റെ മൃതദേഹം കണ്ടെത്തിയത്. എടയ്ക്കാട്ടുവയൽ പഞ്ചായത്തിൽ പാർപ്പാംകോട് കണ്ടംകരിക്കൽ കൃഷ്ണൻകുട്ടി (70) ആണ് മരിച്ചത്. സിമന്‍റ് കട്ടയ്ക്ക് തലയ്ക്ക് ഇടിയേറ്റ് മരിച്ച നിലയിലായിരുന്നു മൃതദേഹം. നടപടികൾ പൂർത്തിയാക്കി പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon