ads

banner

Tuesday, 25 December 2018

author photo

തിരുവനന്തപുരം: മണ്ഡലകാലം കഴിയുന്നത് വരെ ശബരിമലയില്‍ യുവതികള്‍ക്ക് സംരക്ഷണം നല്‍കില്ലെന്ന് പൊലീസ്. യുവതികളെത്തിയാല്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പൊലീസിന്റെ തീരുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാരിന്റേതാണെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തില്‍ അണിയിക്കുന്നതിനായി ആറന്‍മുളയില്‍ നിന്നും പുറപ്പെട്ട തങ്കഅങ്കി രഥഘോഷയാത്ര നാളെ ഉച്ചയ്ക്ക് ഒരു മണിയോടെ പമ്ബയില്‍ എത്തും. പമ്ബ ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനുവയ്ക്കുന്ന തങ്കഅങ്കി വൈകിട്ട് മൂന്നരയോടെ പേടകത്തിലാക്കി ശബരിമലയ്ക്ക് പുറപ്പെടും. 
ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ശേഷം തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടുന്നതിന് നിയന്ത്രണമുണ്ട്. തങ്ക അങ്കി കടന്നുപോയ ശേഷം അഞ്ച് മണിയോടെമാത്രമേ കടത്തിവടൂ. അഞ്ചരയ്ക്ക് ശരംകുത്തിയിലെത്തുന്ന തങ്കഅങ്കി ഘോഷയാത്രയെ ദേവസ്വം ജീവനക്കാര്‍ ചേര്‍ന്ന് സ്വീകരിച്ച്‌ സന്നിധാനത്തേക്ക് ആനയിക്കും.

പതിനെട്ടാംപടി കയറി എത്തുമ്ബോള്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ഭാരവാഹികളും ചേര്‍ന്ന് സ്വീകരിക്കും. തന്ത്രിയും മേല്‍ശാന്തിയും ശ്രീകോവിലില്‍ ഏറ്റുവാങ്ങി ദീപാരാധനയ്ക്കായി നടയടയ്ക്കും. തങ്കഅങ്കി ചാര്‍ത്തിയാണ് ദീപാരാധന. 

വ്യാഴാഴ്ച ഉച്ചയ്ക്ക് 12ണിക്കാണ് മണ്ഡലപൂജ. ഇതിന് മുന്നോടിയായി 11 മണിക്ക് നെയ്യഭിഷേകം നിര്‍ത്തിവയ്ക്കും. തുടര്‍ന്ന് മണ്ഡലപൂജാ ചടങ്ങുകള്‍ ആരംഭിക്കും. അന്ന് രാത്രി 10 ന് അടയ്ക്കുന്നനട മകരവിളക്ക് ഉത്സവത്തിനായി 30 ന് വൈകിട്ട് 5 ന് തുറക്കും. ജനുവരി 14 നാണ് മകരവിളക്ക്.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement