ഈ വര്‍ഷത്തെ വിശ്വ സുന്ദരിയായി ഫിലിപ്പീന്‍സിന്‍റെ കാത്രിയോന ഗ്രേ തെരഞ്ഞെടുക്കപ്പെട്ടു. തമാറിൻ ഗ്രീൻ എന്ന ദക്ഷിണാഫ്രിക്കൻ മത്സരാർഥി രണ്ടാം സ്ഥാനവും വെനിസ്വലയുടെ സ്തഫാനി ഗുട്ടറെസ് മൂന്നാം സ്ഥാനവും നേടി.
മനില ചേരികളിലെ സന്നദ്ധപ്രവർത്തനത്തിനിടെ കണ്ട ജീവിതം ദുരിതങ്ങൾക്കിടയിലും സൗന്ദര്യം കണ്ടെത്താൻ തന്നെ പഠിപ്പിച്ചുവെന്ന അവസാന റൗണ്ടിലെ ഉത്തരമാണ് കത്രിയോനയെന്ന 24കാരിയെ കിരീടനേട്ടത്തിൽ എത്തിച്ചത്.
Miss Universe 2018 is... PHILIPPINES! pic.twitter.com/r2BkN8JpXh
— Miss Universe (@MissUniverse) December 17, 2018
കിരീടനേട്ടം കൈവരിച്ച കാത്രിയോനയെ ഫിലിപ്പീൻസ് പ്രസിഡന്‍റ് റോഡ്രിഗോ ദുതേർതെ അനുമോദിച്ചു. വിശ്വ സുന്ദരിപ്പട്ടം നേടുന്ന നാലാമത്തെ ഫിലിപ്പീൻസ് പൗരയാണ് കാത്രിയോന.
ബാങ്കോക്കില്‍ വച്ച് നടന്ന മത്സരത്തില്‍ 94 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികളാണ് പങ്കെടുത്തത്. ആദ്യമായി ഒരു ട്രാന്‍സ് വുണണ്‍ പങ്കെടുത്തുവെന്നത് ഇത്തവണത്തെ മത്സരത്തെ ശ്രദ്ധേയമാക്കി. സ്പെയിനിൽ നിന്നുള്ള ആഞ്ജല പോൺസെയാണ് വിശ്വസുന്ദരി മത്സരത്തില്‍ പങ്കെടുത്ത ആദ്യ ട്രാന്‍സ് വുമണ്‍ എന്ന ചരിത്രം കുറിച്ചത്.
This post have 0 komentar
EmoticonEmoticon