ads

banner

Tuesday, 18 December 2018

author photo

പ്യോങ്ങ്യാങ്ങ്: ഉത്തരകൊറിയന്‍ നേതാക്കള്‍ക്ക് നേരെ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ആണവനിരായുധീകരണമെന്ന സ്വപ്നം എന്നെന്നേക്കുമായി ഇല്ലാതാക്കുമെന്നാണ് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്. മനുഷ്യാവകാശലംഘനത്തിന്‍റെ പേരിലാണ് മൂന്ന് ഉത്തര കൊറിയന്‍ നേതാക്കന്മാര്‍ക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചത്.

ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന്‍റെ വലംകൈയായ ചോ റിയോംഗ് ഹേ അടക്കം മൂന്നു പേർക്കെതിരേയാണ് കഴിഞ്ഞയാഴ്ച അമേരിക്ക ഉപരോധം പ്രഖ്യാപിച്ചത്. മനുഷ്യാവകാശ ലംഘനം അടക്കമുള്ളവയുടെ പേരിലായിരുന്നു ഉപരോധം പ്രഖ്യാപിച്ചത്.

അതേസമയം, യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരകൊറിയയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ പരിശ്രമിക്കുന്നുണ്ടെന്ന് ഉത്തര കൊറിയൻ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ഇതിനു വിപരീതമായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് എടുക്കുന്ന നിലപാടുകളാണ് ബന്ധം പഴയപോലാകുന്നതിനുള്ള കാരണമെന്ന് ഉത്തര കൊറിയ ആരോപിച്ചു.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement