കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ എ.ബി.വി.പി പ്രവര്‍ത്തകനു വെട്ടേറ്റുവെന്ന ആരോപണം നാടകമെന്ന് തെളിഞ്ഞു. ക്യാമ്പസില്‍ നടന്ന അക്രമസംഭവത്തില്‍ എ.ബി.വി.പി പ്രവര്‍ത്തകനായ കെ.എം ലാലിന് വെട്ടേറ്റിട്ടില്ലെന്ന്് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. എസ്.എഫ്.ഐ ആക്രമണമെന്ന വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം.ശരീരത്തില്‍ മുറിവേല്‍പ്പിച്ചത് കൂട്ടുകാരാണെന്ന് കെ.എം ലാല്‍ പോലീസിന് മൊഴി നല്‍കി.
മൊഴിയുടെ അടിസ്ഥാനത്തില്‍ ലാല്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കെ.എം ലാലിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്ന പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് കൂട്ടുകാര്‍ ചേര്‍ന്ന് ശരീരത്തില്‍ പരുക്കേല്‍പ്പിച്ചതാണെന്ന് വ്യക്തമായത്. ക്യാമ്പസിലെ ചുമരെഴുത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ലാല്‍ ഉള്‍പ്പെട്ടിരുന്നു. ഈ സംഘര്‍ഷത്തില്‍ ലാലിന് പരുക്കേറ്റിരുന്നില്ല. കേസിന് ബലം കിട്ടാന്‍ വേണ്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു.
പോലീസ് ക്യാമ്പസില്‍ നിന്ന് വിവരം ശേഖരിച്ചപ്പോഴാണ് ആക്രമണം വ്യാജമാണെന്ന് വ്യക്തമായത്. തുടര്‍ന്ന് സംഭവ സമയത്ത് ലാല്‍ ഉണ്ടായിരുന്ന മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ പരിശോധിച്ചതോടെ നാടകം പൊളിഞ്ഞു.

This post have 0 komentar
EmoticonEmoticon