കൊച്ചി : ലഹരിമരുന്നുമായി പിടിയിലായ നടി അശ്വതി ബാബുവിന്റെ ഇടപാടുകളില്‍ സിനിമ-സീരിയല്‍ രംഗത്തേക്കും അന്വേഷണം വ്യാപിക്കും.അശ്വതി ബാബുവിന്റെ ഫ്ലാറ്റിലെ സന്ദര്‍ശകരെയും സുഹൃത്തുകളെയും പൊലീസ് ചോദ്യം ചെയ്യും.ഇക്കൂട്ടത്തില്‍ സിനിമ-സീരിയല്‍ രംഗത്തെ ചില പ്രവര്‍ത്തകരെയും ചോദ്യം ചെയ്യുന്നതാണ്.നടി താമസിച്ചിരുന്ന പാലച്ചുവട് ഡിസി ഗോള്‍ഡന്‍ ഗേറ്റ് ഫ്ലാറ്റില്‍ നിരവധി തവണ ലഹരി പാര്‍ട്ടി നടന്നതായി വിവരം ലഭിച്ച സാഹചര്യത്തിലാണ് കേസുമായി ബന്ധപ്പെട്ട് നിരവധിപേരെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.
മയക്കുമരുന്ന് വില്‍പ്പനയില്‍ സ്ഥിരം ഇടപാടുകാരില്‍ ആര്‍ക്കെങ്കിലും ലഹരി കടത്തുമായി ബന്ധമുണ്ടോ എന്ന് കണ്ടെത്താനാണ് നിലവിലെ ഈ ചോദ്യം ചെയ്യല്‍. അശ്വതിയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഗോവ ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളിലെ ഇടപാടുകാരുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിനു ബോധ്യമായിട്ടുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് അശ്വതിയുടെ അടുത്ത ബന്ധുവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു വരികയാണ്.ഈ ബന്ധുവിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ മുപ്പതോളം കഞ്ചാവു ചെടികള്‍ നട്ടു വളര്‍ത്തിയതിന് നേരത്തെ ഇയാളെ പിടികൂടിയിരുന്നു.
ഗ്രാമിന് 2000രൂപ വിലയുളള ലോക വ്യാപകമായി നിരോധിക്കപ്പെട്ട എംഡിഎംഎ എന്ന മയക്കുമരുന്നാണ് അശ്വതിയില്‍ നിന്ന് അന്വേഷണ സംഘം പിടിച്ചെടുത്തത്.വിദേശത്തും നടി ഇതേ കേസില്‍ പെട്ടിരുന്നു.റിമാന്റില്‍ കഴിയുന്ന നടിയെയും ഡ്രൈവര്‍ ബിനോയെയും കസ്റ്റഡിയില്‍ വാങ്ങി കുടുതല്‍ തെളിവെടുപ്പ് നടത്തും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon