ads

banner

Saturday, 15 December 2018

author photo

ന്യൂഡല്‍ഹി:  കേരളത്തില്‍ എങ്ങനെ പാര്‍ട്ടിയുടെ അടിത്തറ വിപുലപ്പെടുത്താമെന്ന ചോദ്യത്തിന് ജനങ്ങളുടെ ശബ്ദം കേള്‍ക്കൂ അങ്ങനെയെങ്കില്‍ നിങ്ങളെയും കേള്‍ക്കുമെന്ന് മോദി.  കേരളത്തിലെ അഞ്ച് ജില്ലകളില്‍ നിന്നുള്ള ലോക്സഭാ ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തകരോടാണ് മോദി വീഡിയോ കോണ്‍ഫറന്‍സ് മുഖേനെ ആശയവിനിമയം നടത്തിയത്. 

വേണുഗോപാലന്‍ നായരുടെ ആത്മഹത്യയ്ക്ക് പിന്നാലെ ബിജെപി നടത്തിയ ഹര്‍ത്താലിനെ പിന്തുണയ്ക്കുന്ന തരത്തിലുള്ള മറുപടികളാണ് മോദി പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനാധിപത്യ മാര്‍ഗങ്ങളില്‍ കൂടി കേരളത്തിലെ ജനങ്ങളെ വിഷയങ്ങളിലെ പാര്‍ട്ടിയുടെ കാഴ്ചപ്പാടുകളെപ്പറ്റി ബോധവത്കരിക്കണം. ദുഃഖകരമായ വാര്‍ത്തകള്‍ ഉണ്ടായാലും ജനങ്ങളെ ബോധവത്കരിക്കുന്ന പ്രവൃത്തിയില്‍ നിന്ന് പിന്തിരിയാന്‍ പാടില്ലെന്നും മോദി പ്രവര്‍ത്തകരോട് പറഞ്ഞു. 


വേണുഗോപാലന്‍ നായരുടെ ആത്മഹത്യയെപ്പറ്റി പരോക്ഷമായി പരാമര്‍ശിച്ച മോദി മോശം കാര്യങ്ങള്‍ ചെയ്യാതിരിക്കാന്‍ പ്രവര്‍ത്തകര്‍ ജനങ്ങളെ പ്രചോദിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. എല്ലവരുടെയും ജീവന്‍ പ്രധാനപ്പെട്ടതാണ്. അവരൊരിക്കലും കഷ്ടപ്പെടരുതെന്നും മോദി പ്രവര്‍ത്തകരോട് പറഞ്ഞു. 20 വര്‍ഷത്തോളം തുടര്‍ച്ചയായി ഭരിച്ച ഇടത് സര്‍ക്കാരില്‍ നിന്ന് ത്രിപുരയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിരവധി തിരച്ചടികള്‍ നേരിട്ടിട്ടുണ്ട്. എന്നാല്‍ ഇന്നവിടെ ബിജെപിയാണ് അധികാരത്തിലെന്നും അതേ അവസ്ഥ കേരളത്തിലും സംജാതമാകുമെന്നും മോദി പ്രവര്‍ത്തകരോട് പറഞ്ഞു. 


കേരളത്തില്‍ രണ്ടുതരത്തിലുള്ള ഭരണ മാതൃകകളാണ് ഉള്ളത്. ഇടത് മാതൃകയും കോണ്‍ഗ്രസ് മാതൃകയും. ഇവ രണ്ടും അഴിമതിയുടെ കാര്യത്തില്‍ കാര്യക്ഷമമാണെങ്കിലും ഭരണത്തില്‍ തികഞ്ഞ പരാജയമാണെന്നും മോദി ആരോപിച്ചു. ബിജെപിയുടെ ഭരണ മാതൃക വികസനത്തിന്റേതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. കേരളത്തിലെ സര്‍ക്കാര്‍ ജനാധിപത്യമൂല്യങ്ങളെ അംഗീകരിക്കാത്തവരാണെന്നും ബിജെപി പ്രവര്‍ത്തകരുടെ ശബ്ദം അടിച്ചമര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. 


 


 


 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement