ലൈംഗികാരോപണ വിധേയനായ ഷൊർണൂർ എംഎല്‍എ പികെ ശശിയെ പുറത്താക്കാതെ സിപിഎമ്മിന്റെ പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് എഴുത്തുകാരിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ സാറാ ജോസഫ്. സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിലും താന്‍ പങ്കെടുക്കില്ലെന്നും അവര്‍ വ്യക്തമാക്കി.
പികെ ശശിയെ പൊലീസിന് കൈമാറണം. ശശി ചെയ്തത് തെറ്റല്ല എന്നുപറയുന്ന പാര്‍ട്ടിയുടെ ഒരു പരിപാടിയിലും പങ്കെടുക്കില്ലെന്നും സാറാ ജോസഫ് പറഞ്ഞു. ഒരു ടിവി ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അവര്‍.
സിപിഎമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം ആറ് മാസത്തെ സസ്‌പെന്‍ഷനിലാണ് ഇപ്പോള്‍ പികെ ശശി. ശശിക്ക് ലഭിച്ച സസ്‌പെന്‍ഷനില്‍ താന്‍ അതൃപ്തയാണെന്ന് പെൺകുട്ടി പറഞ്ഞിരുന്നു. പെണ്‍കുട്ടി നേരിട്ട് പൊലീസില്‍ പരാതിപ്പെടാതെ തങ്ങള്‍ക്കൊന്നും ചെയ്യാനാവില്ലെന്നാണ് സിപിഎം നിലപാട്. അതിനിടെ ആരോപണത്തിൽ ശശിയെ വെള്ളപൂശി സിപിഎം റിപ്പോർട്ട് പുറത്ത് വന്നിരുന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon