സിസിടിവി മോഷണക്കേസിലെ പ്രതി പിടിയില്‍. ആലപ്പുഴ മുതുകുളം വടക്ക് വെട്ടുപറമ്പിൽ പ്രദീപ്( 40)നെയാണ് കനകക്കുന്ന് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെ ഒന്‍പത് മണിയോടെ ചൂളത്തെരുവ് ജംഗഷ്നില്‍ നിന്നാണ് പ്രദീപിനെ പൊലീസ് പിടികൂടിയത്. പിടിയിലായ പ്രദീപിനെ റിമാന്‍ഡ് ചെയ്തു.
ചൂളത്തെരുവ് കൈലാസത്തില്‍ സുരേഷിന്‍റെ വീട്ടിലെ സിസിടിവിയാണ് പ്രദീപ് മോഷ്ടിച്ചത്. കഴിഞ്ഞ മാസം 26 നാണ് സംഭവം നടന്നത്. വീടിന്‍റെ പിറക് വശത്തായി സ്ഥാപിച്ച സിസിടിവിയാണ് ഇയാള്‍ മോഷ്ടിച്ചത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon