തൃശൂർ: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിലേക്ക് പോകുന്ന യുവതികളുടെ യാത്രക്ക് സർക്കാർ സംരക്ഷണം വാഗ്ദാനം ചെയ്തതായി സംഘാടകർ. വനിത സംഘടനയായ ‘മനിതി’രണ്ടാഴ്ച മുമ്പ് യാത്രക്ക് സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അയച്ച കത്തിനുള്ള മറുപടിയിലാണ് സർക്കാർ സംരക്ഷണം ഉറപ്പ് നൽകിയത്. ഡിസംബർ 23 നാണു ഇവർ ശബരിമല അയ്യപ്പ ദർശനത്തിനായി പോകുന്നത്. കേരളത്തിന് പുറമെ നാല് സംസ്ഥാനങ്ങളിൽനിന്നുള്ള 20 സ്ത്രീകളും കേരളത്തിൽനിന്ന് പത്തോളം പേരുമാണ് സംഘത്തിലുണ്ടാകുക.
കർണാടക, ഒഡിഷ, മധ്യപ്രദേശ് എന്നിവിടങ്ങളിൽനിന്ന് ആൾ ഇന്ത്യ റാഡിക്കൽ വിമെൺ ഓർഗനൈസേഷനും (എ.ഐ.ആർ.ഡബ്ല്യു.ഒ) കേരളത്തിൽനിന്ന് ആദിവാസി സംഘടനകളും യാത്രയിൽ പങ്കെടുക്കുന്നുണ്ട്. 22ന് ചെന്നൈയിൽ നിന്ന് യാത്ര തിരിച്ച് 23ന് അയ്യപ്പദർശനത്തിന് തിരിക്കാനാണ് ഇവരുടെ പരിപാടി. ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ അഞ്ഞൂറോളം പുരുഷന്മാരും സംഘത്തിലുണ്ടാകും. ചില രാഷ്ട്രീയ പാർട്ടികളും ദളിത് സംഘടനകളും യാത്രക്ക് പിന്തുണ പ്രഖ്യാപിക്കും.
യാത്രക്കാവശ്യമായ പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ശനിയാഴ്ച അറിയിച്ചതായി മനിതി കോ ഓഡിനേറ്റർ സെൽവി അറിയിച്ചു. സുരക്ഷ ഏർപ്പെടുത്താൻ പൊലീസിന് നിർദേശം നൽകിയതായാണ് മുഖ്യമന്ത്രിയുടെ ഓഫിസ് അയച്ച ഇ-മെയിൽ സന്ദേശമെന്ന് അവർ അറിയിച്ചു. യാത്രക്ക് എല്ലാ സംരക്ഷണവും നൽകുമെന്ന് സർക്കാർ അറിയിച്ചതിനാൽ ഭയം തോന്നുന്നില്ലെന്നും അവർ വ്യക്തമാക്കി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon