പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് റായ്ബറേലി സന്ദർശിക്കും. കുംഭമേളയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ അലഹാബാദിൽ എത്തുന്നതിന്റെ ഭാഗമായാണ് മോദി റായ്ബറേലിയിലും എത്തുന്നത്. ഇതാദ്യമായാണ് സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ മോദി സന്ദർശനത്തിനെത്തുന്നത്.
അതേസമയം, രാജസ്ഥാൻ തെരഞ്ഞെടുപ്പിനിടെ വിധവാ പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് മോദി നടത്തിയ പരാമർശം സ്ത്രീവിരുദ്ധമാണെന്ന് ആരോപിച്ച് ശക്തമായ പ്രതിഷേധ പരിപാടികൾ നടത്താനാണ് മഹിളാ കോൺഗ്രസിന്റെ തീരുമാനം. പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയിൽ കരിങ്കൊടി കാണിക്കാനും പ്രവർത്തകർ തീരുമാനിച്ചിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon