കൊല്ലം: എം പാനല്‍ ജീവനക്കാരുടെ ലോങ്ങ് മാര്‍ച്ച് ഇന്ന് കൊല്ലത്ത് നിന്നും യാത്ര തുടരും. വൈകീട്ട് ചാത്തന്നൂരില്‍ ഇന്നത്തെ പര്യടനം സമാപിക്കും. തിങ്കളാഴ്ച മാര്‍ച്ച് സെക്രട്ടേറിയറ്റിന് മുന്നിലെത്തും. തുടര്‍ന്ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും. വിവിധ ജില്ലകളില്‍ നിന്നും പിരിച്ച് വിട്ട കൂടുതല്‍ പേര്‍ മാര്‍ച്ചിന്‍റെ ഭാഗമാകും.
അതേസമയം, കെഎസ്ആര്‍ടിസിയില്‍ താത്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട ശേഷമുള്ള പ്രതിസന്ധി ഇപ്പോഴും തുടരുന്നു. ഇന്നും ആയിരത്തോളം ബസ് സര്‍വ്വീസ് തടസ്സപ്പെട്ടേക്കും.
എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട ഒഴിവുകളില്‍ പിഎസ‌്സി നിയമനം ഫെബ്രുവരിയോടെ പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്. നിയമന ഉത്തരവ‌് ലഭിച്ചവര്‍ക്ക‌് ജോലിയില്‍ ചേരാന്‍ 45 ദിവസംവരെ സാവകാശമുണ്ട‌്. ഇതിനുശേഷമേ ഒഴിവുകള്‍ വ്യക്തമാകൂ. അല്ലെങ്കില്‍ ജോലിയില്‍ പ്രവേശിക്കാന്‍ താല്‍പ്പര്യമില്ലെന്ന‌് അറിയിച്ച‌് ഉദ്യോഗാര്‍ഥി കെഎസ‌്‌ആര്‍ടിസിക്ക‌് കത്ത‌് നല്‍കണം.
ഉത്തരവ‌് ലഭിച്ചവര്‍ തൊട്ടടുത്ത ഡിപ്പോയില്‍ ഹാജരാകണമെന്നാണ‌് നിര്‍ദേശം. പിഎസ‌്സി നിയമന ശുപാര്‍ശ ലഭിച്ച 4051 പേരില്‍ 1472 പേര്‍ വ്യാഴാഴ‌്ചയും വെള്ളിയാഴ‌്ച 60 പേരും നിയമന ഉത്തരവ‌് കൈപ്പറ്റി. ഇവര്‍ ശനിയാഴ‌്ച ഡിപ്പോകളിലെത്തും. ഇവര്‍ക്ക‌് യുദ്ധകാലാടിസ്ഥാനത്തില്‍ പരിശീലനം നല്‍കി ഒരാഴ‌്ചയ‌്ക്കകം സ്വതന്ത്രചുമതല ഏല്‍ക്കാന്‍ പ്രാപ‌്തരാക്കും. എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതിനെത്തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കാനുള്ള മറ്റുനടപടികളും പുരോഗമിക്കുകയാണ‌്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon