യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കൾ പോലിസുകാർ നടുറോഡിൽ മർദിച്ച സംഭവത്തിൽ അതൃപ്തി അറിയിച്ച് പൊലീസ് സംഘടനകൾ. യൂണിറ്റ് പ്രസിഡന്റ് നസീമിനെ അറസ്റ്റു ചെയ്യമെന്നാവശ്യപ്പെട്ട് കന്‍റോണ്‍മെന്‍റ് സി ഐക്ക് സംഘടനാ നേതാക്കൾ പരാതി നൽകി. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പൊലീസുകാരൻ ശരത്തിന്റെ പരാതിയാണ് സംഘടനാ നേതാക്കൾ കൈമാറിയത്.
സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യൂണിവേഴ്സിറ്റി കോളേജിലെ നാല് എസ് എഫ് ഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ശ്രീജിത്ത്, ആരോമൽ. അഖിൽ, ഹൈദർ എന്നിവര്‍ പൂജപ്പുര പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
അതേസമയം, പ്രതികളായ എസ് എഫ് ഐ പ്രവർത്തകരെ രക്ഷിക്കാൻ കന്‍റോണ്‍മെന്‍റ് പൊലീസ് ശ്രമിച്ചെന്ന് വ്യക്തമാക്കുന്നതായിരുന്നു സ്പെഷ്യൽ ബ്രാഞ്ചിന്‍റെ റിപ്പോർട്ട്. യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്‍റ് നസീമിന്‍റെയും പ്രവർത്തകനായ ആരോമലിന്‍റെയും നേതൃത്വത്തിലായിരുന്നു മർദ്ദനം. വിനയചന്ദ്രൻ, ശരത് എന്നീ പൊലീസുകാർക്കാണ് മർദ്ദനമേറ്റത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon