ads

banner

Saturday, 15 December 2018

author photo

കാശ്മീരിലെ പുല്‍വാമയില്‍ ഭീകരരും സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ജവാനും നാട്ടുകാരുമുള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു. 12ലേറെ പേർക്ക്​ പരിക്കേറ്റു. ഇന്ന്​ പുലർച്ചെ പുൽവാമയിലെ സിർനോയിൽ സൈന്യം തീവ്രവാദികൾക്കെതിരെ നടത്തിയ ഏറ്റുമുട്ടലിൽ മൂന്നു​ ഭീകരരെ വധിച്ചിരുന്നു. ഭീകരരുമായി ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ സൈനികരെ തടയാനെത്തിയ നാട്ടുകാരാണ് കൊല്ലപ്പെട്ടത്.

മൊൻഘാമയിലെ ഷഹ്​ബാസ്​ അലി, ബെ​ലോയിലെ സുഹൈൽ അഹ്​മ്മദ്​, പരിഗാമിലെ ലിയാഖത്​ അഹ്​മദ്​, അഷ്​മിന്ദറിലെ അമിർ അഹ്​മദ്​ പള്ള, കരീമാബാദിലെ അബിദ്​ ഹുസൈൻ ലോൺ, ഒരു അജ്​ഞാതൻ എന്നിവരാണ്​ കൊല്ലപ്പെട്ട നാട്ടുകാർ​. 

ഇന്ന് പുലര്‍ച്ചയാണ് സംഭവം. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സുരക്ഷസേന സ്ഥലത്തെത്തിയത്. ഭീകരര്‍ വെടിയുതിര്‍ത്തതോടെ സൈന്യം തിരിച്ചടിച്ചു. ഏറ്റുമുട്ടലില്‍ മൂന്ന് ഭികരരെ സൈന്യം വധിച്ചു. ഒരു ജവാന്‍ വീരമൃത്യു വരിച്ചതിനൊപ്പം രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം സൈനിക നടപടി തടസ്സപ്പെടുത്താനെത്തിയ ആറ് നാട്ടുകാരും കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശങ്ങളില്‍ യുവാക്കള്‍ സെന്യത്തിന് നേരെ കല്ലെറിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

രഹസ്യ വിവരത്തി​െൻറ അടിസ്​ഥാനത്തിൽ പുൽവാമയിലെ സിർനോയിൽ ഇന്ന്​ പുലർച്ചെ സൈന്യം നടത്തിയ തെരച്ചിലിനൊടുവിലാണ്​ ഏറ്റുമുട്ടലുണ്ടായത്​. ഏറ്റുമുട്ടൽ തുടരുന്നതിനിടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. സൈന്യം വളഞ്ഞ ഭീകരർക്ക്​ രക്ഷയൊരുക്കാനുള്ള ശ്രമവും പ്രതിഷേധക്കാർ നടത്തി. അതിനിടെ വെടിയേറ്റാണ്​ പ്രതിഷേധക്കാർ ​െകാല്ലപ്പെട്ടത്​. 

പ്രദേശത്ത്​ സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ ഇൻറർനെറ്റ്​ ബന്ധം വിച്ഛേദിച്ചിട്ടുണ്ട്​. ശ്രീനഗറിനും ബനിഹാലിനും ഇടയിൽ ട്രെയിൻ സർവീസും റദ്ദാക്കി.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement