കൊളംബോ: വിവാദങ്ങള്‍ക്കൊടുവില്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഒക്ടോബറിലാണ് വിക്രമസിംഗെയെ പുറത്താക്കി രാജപക്‌സെയെ സിരിസേന പ്രധാനമന്ത്രിയായി നിയമിച്ചത്. വിക്രമസിംഗയെ ഒരിക്കലും അധികാരത്തില്‍ തിരിച്ചെത്തിക്കില്ല എന്ന് വ്യക്തമാക്കിയ സിരിസേനയ്ക്ക് തന്റെ കടുപിടിത്തം ഉപേക്ഷിക്കേണ്ടി വന്നത് ശ്രീലങ്കന്‍ രാഷ്ട്രീയ രംഗത്തെ ശ്രദ്ധേയമായ വഴിത്തിരിവായി.
സിരിസേനയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതി രംഗത്തെത്തുകയും ഇടക്കാല തെരഞ്ഞെടുപ്പിന് അനുമതി നല്‍കാതിരിക്കുകയും ചെയ്തതോടെ ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി. ഡിസംബര്‍ 3ന് രാജപക്സെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി സ്റ്റേ ഓര്‍ഡറും പുറപ്പെടുവിച്ചിരുന്നു. രാജപക്‌സെ ശനിയാഴ്ച പ്രധാനമന്ത്രി പദത്തില്‍ നിന്നും രാജി വെച്ചിരുന്നു.
ശ്രീലങ്കയില്‍ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗയെ ഒരിക്കലും അധികാരത്തില്‍ വീണ്ടും നിയമിക്കില്ലെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന പറഞ്ഞിരുന്നു. മോശം ഭരണവും അഴിമതിയും ആരോപിച്ചായിരുന്നു വിക്രമസിംഗയെ പ്രധാനമന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കിയത്.
This post have 0 komentar
EmoticonEmoticon