സൂപ്പര്‍ സ്റ്റാര്‍ നയന്‍താര തന്റെ കുട്ടി ആരാധികയെ കൊഞ്ചിക്കുന്ന വീഡിയോ കുറഞ്ഞ സമയത്തിനുള്ളിലാണ് വൈറലായത്. ശിവകാര്‍ത്തികേയനൊപ്പമുള്ള തന്റെ പുതിയ സിനിമയായ എസ്‌കെ13ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അസര്‍ബെയ്ജനിലാണ് നയന്‍സ് ഇപ്പോള്‍. ഇവിടെ വെച്ചാണ് താരം തന്റെ കുട്ടി ആരാധികയെ കണ്ട് മുട്ടിയത്. അപ്രതീക്ഷിതമായി കണ്ട നയന്‍താരയെ വാത്സല്യത്തോടെ കെട്ടിപിടിക്കുന്നുണ്ട്. തന്റെ കുട്ടി ആരാധികയെ കണ്ടപ്പോള്‍ പ്രായം മറന്ന് കൊച്ചു കുട്ടികളെ പോലെ കളിക്കുന്ന സൂപ്പര്‍ താരത്തെയും വീഡിയോയില്‍ കാണാം. ഇരുവരുടെയും സ്നേഹ പ്രകടനങ്ങള്‍ ചുറ്റുമുള്ളവര്‍ ചിത്രീകരിക്കുകയും ചെയ്യുന്നുണ്ട്.
This post have 0 komentar
EmoticonEmoticon