തിരുവനന്തപുരം: അയ്യപ്പ ജ്യോതിക്കിടെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ഇന്ന് ദേശവ്യാപക പ്രതിഷേധ ദിനം ആചരിക്കുന്നു. ജ്യോതിയില്‍ പങ്കെടുത്തവര്‍ക്ക് നേരെ കണ്ണൂര്‍ കാസര്‍ഗോഡ് അതിര്‍ത്തിയായ കാലിക്കടവിലും കരിവെള്ളൂരിലും ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ചാണ് കര്‍മ്മസമിതി ദേശവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുന്നത്.അക്രമത്തിനിടെയുണ്ടായ കല്ലേറില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിരുന്നു.
കൂടാതെ, ഇതോടനുബന്ധിച്ച് കേരളത്തില്‍ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും നടത്തുന്നതാണ്. സിപിഎമ്മാണ് അക്രമത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം.
This post have 0 komentar
EmoticonEmoticon