തൃശൂര്‍: ഫുട്‌ബോള്‍ താരം ഐ എം വിജയന്റെ സഹോദരന്‍ ചെമ്ബൂക്കാവ് അയിനിവളപ്പില്‍ ബിജു വാഹന അപകടത്തില്‍ മരിച്ചു. 52 വയസ്സായിരുന്നു.
വെള്ളിയാഴ്ച രാത്രി പത്തരയോടെ തൃശൂരില്‍ അക്വാട്ടിക് സ്റ്റേഡിയത്തിന് സമീപം പുതിയ സ്റ്റാന്‍ഡിനോട് ചേര്‍ന്ന് ബൈക്കില്‍ വരികയായിരുന്ന ബിജു എതിരെ വന്നിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് ഉടനെ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രാത്രി ഒന്നരയോടെ മരിച്ചു. ബിജുവിനൊപ്പം ബൈക്കിലുണ്ടായിരുന്ന എ.ആര്‍.ക്യാമ്ബിലെ പൊലീസുകാരന്‍ വൈക്കം ഇല്ലിക്കല്‍ വീട്ടില്‍ ലിഗേഷിനു (31) നിസാര പരിക്കേറ്റു.
This post have 0 komentar
EmoticonEmoticon