കൊച്ചി: സംസ്ഥാനത്ത് 13 ദിവസമായി തുടര്‍ന്നുവന്ന ഓണ്‍ലൈന്‍ ടാക്സി (ഊബര്‍-ഒല) സമരം പിന്‍വലിച്ചു. ലേബര്‍ കമ്മീഷണര്‍ എ. അലക്സാണ്ടറുടെ അധ്യക്ഷതയില്‍ എറണാകുളം റസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയെത്തുടര്‍ന്നാണു തീരുമാനം. വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ഓണ്‍ലൈന്‍ ടാക്സികള്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു.
യോഗത്തില്‍ കുറച്ച് പുതിയ തീരുമാനങ്ങളും സ്വീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഡ്രൈവര്‍മാര്‍ക്ക് നല്‍കിവരുന്ന ഇന്‍സെന്റീവ് കമ്ബനികള്‍ തുടര്‍ന്നും നല്‍കണമെന്നും പുതുക്കിയ ഇന്‍സെന്റീവ് പദ്ധതികള്‍ ഒല-യൂബര്‍ മാനേജ്മെന്റ് പ്രതിനിധികള്‍ ആര്‍ജെഎല്‍സിക്ക് നല്‍കണമെന്നും യോഗത്തില്‍ തീരുമാനിച്ചു.
സമരം ചെയ്ത തൊഴിലാളികള്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കില്ലെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ പറഞ്ഞു. കൂടാതെ ജിഎസ്ടി യാത്രക്കാരില്‍ നിന്നും ഈടാക്കാനും യോഗത്തില്‍ തീരുമാനമായി.
ജീവിതനിലവാര സൂചിക, ഇന്ധനവില എന്നിവയുടെ അടിസ്ഥാനത്തില്‍ ഈ മാസം 30നകം നിരക്ക് വര്‍ധന സംബന്ധിച്ച നിര്‍ദേങ്ങള്‍ എറണാകുളം റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ക്കു സമര്‍പ്പിക്കണം. ജനുവരി 10ന് എറണാകുളത്തു വീണ്ടും ചര്‍ച്ച നടത്തും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon