കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ ആക്രമണക്കേസില്‍ ഉടമ ലീന മരിയ ഇന്ന് ഹാജരായി പൊലീസിന് മൊഴി നല്‍കും. രാവിലെ കൊച്ചിയിലെത്തുന്ന ലീന കമ്മീഷണര്‍ ഓഫീസിലെത്തിയാണ് മൊഴി നല്‍കുന്നത്. ശനിയാഴ്ച ഉച്ചയ്ക്കുശേഷമാണ് നടി ലീന മരിയ പോളിനെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാര്‍ലറില്‍ നേരെ രണ്ടംഗസംഘം വെടിയുതിര്‍ത്തത്.
ആക്രമണം നടക്കുമ്ബോള്‍ ഉടമയായ നടി ലീനാ മരിയാ പോള്‍ സ്ഥലത്തില്ലായിരുന്നു. ഒരാഴ്ച മുന്‍പ് 25 കോടി രൂപ ആവശ്യപ്പെട്ട് അധോലോകനായകന്‍ രവി പൂജാരിയുടെ പേരില്‍ ഫോണ്‍കോള്‍ വരികയും എന്നാല്‍ നടി പണം നല്‍കാന്‍ തയ്യാറാകാതിരിക്കുകയും ചെയ്തിരുന്നു.
സംഭവസ്ഥലത്തു നിന്നും ലഭിച്ച രവി പൂജാരിയുടെ പേരിലുള്ള കുറിപ്പുമായി അധോലോക നായകന് ബന്ധമുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദവിവരങ്ങള്‍ ശേഖരിക്കുന്നതിന് അന്വേഷണസംഘം ലീന മരിയ പോളിനോട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്.

This post have 0 komentar
EmoticonEmoticon