കൊച്ചി: സീരിയല്‍ നടി മയക്കുമരുന്നുമായി പിടിയില്‍. തിരുവനന്തപുരം പുതുവല്‍പുരയിടത്തില്‍ അശ്വതി ബാബു(22)വിനെയാണ് ഇവരുടെ കാക്കനാട് പാലച്ചുവട് ഡിഡി ഗോള്‍ഡണ്‍ ഗേറ്റിലെ ഫ്‌ളാറ്റില്‍ നിന്ന് എംഡിഎംഎ (മെത്തലിന്‍ ഡയോക്സി മെത്തഫിറ്റമിന്‍) എന്ന മയക്കുമരുന്നുമായി പോലീസ് അറസ്റ്റ് ചെയ്തത്. നടിയുടെ ഡ്രൈവര്‍ കോട്ടയം സ്വദേശി ബിനോ എബ്രഹാമും പിടിയിലായി.
ബെംഗളൂരുവില്‍ നിന്നാണ് ലഹരിമരുന്ന് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം. പിടിച്ചെടുത്ത മയക്കുമരുന്നിന് ലക്ഷങ്ങള്‍ വിലവരുമെന്ന് പോലീസ് പറഞ്ഞു. നടിയുടെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് ലഹരിപാര്‍ട്ടികള്‍ നടക്കുന്നതായി പോലീസിന് നേരത്തെ രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പോലീസ് ഇവിടെ പരിശോധന നടത്തിയത്. ഇവര്‍ മയക്കുമരുന്ന് കടത്ത് സംഘത്തിലെ കണ്ണിയാണോ എന്നതടക്കമുള്ള വിവരങ്ങള്‍ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.
This post have 0 komentar
EmoticonEmoticon