കുവൈത്ത്: വിദേശ നിക്ഷേപകര്‍ക്ക് ഇനി തദ്ദേശീയ ബാങ്കുകളുടെ ഓഹരി സ്വന്തമാക്കാം. അതായത്, വിദേശ നിക്ഷേപകര്‍ക്ക് ഓഹരി സ്വന്തമാക്കാന്‍ മാത്രമല്ല, വില്‍പന നടത്താനും അനുമതിയായിട്ടുണ്ട്. മാത്രമല്ല, ബാങ്കിന്റെ മൊത്തം മൂലധനത്തിന്റെ അഞ്ചുശതമാനം വരെയും സാധാരണ നിലയില്‍ വിദേശ നിക്ഷേപകര്‍ക്ക് സ്വന്തമാക്കാവുന്നതാണ്. ഇതില്‍ കൂടുതല്‍ മൂല്യമുള്ള ഓഹരികള്‍ ആവശ്യമെങ്കില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പ്രത്യേക അനുമതിയോടെ ആകാമെന്നും വാണിജ്യ മന്ത്രി ഖാലിദ് അല്‍ റൗദാന്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
കൂടാതെ, വിദേശനിക്ഷേപം ആകര്‍ഷിക്കുന്നതിന് കാപിറ്റ മാര്‍ക്കറ്റ് അതോറിറ്റി വിദേശങ്ങളില്‍ നടത്തിയ പ്രമോഷനല്‍ യാത്രക്ക് അനുകൂല പ്രതികരണമാണ് ഉണ്ടായതെന്നും,മാത്രമല്ല, നിരവധിവിദേശനിക്ഷേപകര്‍ രാജ്യത്ത് പണം മുടക്കാന്‍ താല്‍ല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടുണ്ടെന്നും മന്ത്രി വിശദീകരിക്കുകയുണ്ടായി.രാജ്യത്ത് വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനും നിക്ഷേപം നടത്താനും ആവശ്യമായ പശ്ചാത്തല സൗകര്യമൊരുക്കുമെന്നും തടസ്സങ്ങള്‍ ഒഴിവാക്കി നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ ഉദ്ദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
This post have 0 komentar
EmoticonEmoticon